ഒരു മരത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന വന്യജീവി സങ്കേതം ? [LGS - TVM, WYD - 2014]
ചെന്തുരുണി ആണ് ശരിയായ ഉത്തരം. ഒരു മരത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ ഏക വന്യ ജീവി സങ്കേതമാണ് ചെന്തുരുണി.
ലോകത്തിലെ ഒന്നാമത്തെ തേക്കിന്‍തോട്ടം കേരളത്തില്‍ എവിടെയാണ് ? [KSFE Peon - 2001]
നിലമ്പൂര്‍ ആണ് ശരിയായ ഉത്തരം. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന തേക്കിന്‍ തോട്ടം - കനോലി പ്ലോട്ട് ലോകത്തിലെ ഏറ്റവും വലിയ തേക്ക് മരം - കന്നിമാര തേക്ക്
നാല് ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല ? [KSFE Peon - 2001]
ഇടുക്കി ആണ് ശരിയായ ഉത്തരം. കേരളത്തില്‍ ആകെ 5 ദേശീയോദ്യാനങ്ങളാണുള്ളത്, അതില്‍ 4 എണ്ണം ഇടുക്കി ജില്ലയിലാണ്. 1. ഇരവികുളം 2. ആനമുടിചോല 3. മതികെട്ടാന്‍ചോല 4. പാമ്പാടുംചോല
ഡോ.സലിംഅലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ? LGS - MLP - 2010]
തട്ടേക്കാട് ആണ് ശരിയായ ഉത്തരം. ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ എന്നറിയപ്പെടുന്നത് - ഡോ.സലിംഅലി കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം - തട്ടേക്കാട് കേരളത്തിലെ ആദ്യ പക്ഷി സങ്കേതം - തട്ടേക്കാട്
സൈലന്‍റ് വാലി ഏത് ജില്ലയിലാണ് ? [LDC - KTM - 2007]
പാലക്കാട് ആണ് ശരിയായ ഉത്തരം. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദേശീയോദ്യാനം - സൈലന്‍റ് വാലി സൈലന്‍റ് വാലിയില്‍ സംരക്ഷിക്കപ്പെടുന്ന മൃഗം - സിംഹവാലന്‍ കുരങ്ങ്